നിരാലംബർക്ക് ആശ്രയമായി കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റ്‌ മാതൃ സമിതി.

കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റിന്റെ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആലുവയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരാലമ്പരായവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു,,100 ഓളം പേർക്ക് ഭക്ഷണപൊതി നൽകി. ജയ പ്രകാശൻ, അജിതാ സുരേന്ദ്രൻ, ശാന്ത ഉണ്ണി, രജനി മോഹനൻ എന്നിവർ നേതൃത്വം നൽകി.

തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.

തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥിയായി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്ബി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ… Continue reading തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.